ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാനെന്ന് ഹൈദരാബാദ് എംപി അസറുദ്ദീന്‍ ഉവൈസി. നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പഹല്‍ഗാമില്‍ നിരപരാധികളെ കൊല്ലുന്നതിന് മുമ്പായി തീവ്രവാദികള്‍ അവരുടെ മതം ചോദിച്ചതായി അറിഞ്ഞു. ഏതു മതത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്, നിങ്ങള്‍ ഖാവര്‍ജികളെക്കാള്‍ മോശമാണ്. നിങ്ങള്‍ ഐഎസ്‌ഐക്കാരുടെ പിന്മുറക്കാരാണ്- ഉവൈസി പറഞ്ഞു. പാകിസ്താനെയും ഉവൈസി രൂക്ഷമായി കുറ്റപ്പെടുത്തി. പാക്കിസ്ഥാന്‍ ഇന്ത്യയെക്കാള്‍ അരമണിക്കൂര്‍ അല്ല, അര നൂറ്റാണ്ട് പിന്നിലാണെന്ന് ഉവൈസി പറഞ്ഞു. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ലെന്നുംഒവൈസി പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തില്‍ കാശ്മീരികളെ സംശയമുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കാശ്മീര്‍ നമ്മള്‍ക്ക് എത്രത്തോളം വിലപ്പെട്ടതാണോ അത്രത്തോളം തന്നെ കാശ്മീരികളും വിലപ്പെട്ടതാണെന്നും ചിലര്‍ കാശ്മീരികള്‍ക്കെതിരായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും നാണമില്ലാത്തവരാണ് അത്തരത്തില്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.