Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്ന് തീരുമ്പോൾ സച്ചിനെയും ഗെഹ്ലോട്ടിനെയും ഒരുമിപ്പിക്കാൻ ശ്രമിക്കു, രാഹുലിനെയും കോൺഗ്രസിനെയും ട്രോളി ബിജെപി

sachin pilot
, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (13:52 IST)
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ പരിഹസിച്ച് ബിജെപി. രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് മുൻപ് സച്ചിൻ പൈലറ്റിനെയും അശോക് ഗെഹ്‌ലോത്തിനെയും ഒന്നിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
 
ഗാന്ധികുടുംബത്തിൻ്റെ ആവശ്യത്തിന് വഴങ്ങി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോത്ത് മത്സരിക്കാൻ തയ്യാറാണെങ്കിലും മുഖ്യമന്ത്രി പദവി സച്ചിൻ പൈലറ്റിന് വിട്ടുനൽകില്ല എന്ന തീരുമാനമാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഗെഹ്ലോത്ത് പക്ഷം എതിർപ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയപ്രതിസന്ധിയാണ് രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്.
 
ബിജെപി നേതാവും ലോക്സഭാ എം പിയുമായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും കോൺഗ്രസിനെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍