നരേന്ദ്ര മോദിക്കെതിരെ മിണ്ടിയാല്‍ അകത്താകുമോ ?; നടൻ പ്രകാശ് രാജിനെതിരേ കേസ്
നരേന്ദ്ര മോദിക്കെതിരെ മിണ്ടിയാല്‍ അകത്താകുമോ ?; നടൻ പ്രകാശ് രാജിനെതിരേ കേസ്
Publish Date: Wed, 04 Oct 2017 (20:47 IST)
Updated Date: Wed, 04 Oct 2017 (20:50 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദേശീയ പുരസ്കാര
ജേതാവുമായ പ്രകാശ് രാജിനെതിരേ കേസ്.
ഉത്തർപ്രദേശിലെ ലക്നോ കോടതിയിലാണ് ഒരു അഭിഭാഷകൻ ഹർജി ഫയൽ ചെയ്തിട്ടുള്ളതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ മാസം ഏഴിന് കോടതി ഹർജി പരിഗണിക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രകാശ് രാജ് പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയ്ക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നം പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.
മോദി തന്നേക്കാൾ മികച്ച നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്കാരങ്ങൾക്കു മോദിയാണു കൂടുതൽ അർഹനെന്നുമായിരുന്നു പ്രകാശ് രാജിന്റെ പരാമർശം.