Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണബ്: അചഞ്ചലനും കാര്‍ക്കശ്യക്കാരനും, അകന്നുപോയത് പ്രധാനമന്ത്രിപദം

പ്രണബ്: അചഞ്ചലനും കാര്‍ക്കശ്യക്കാരനും, അകന്നുപോയത് പ്രധാനമന്ത്രിപദം

സുബിന്‍ ജോഷി

, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (18:28 IST)
കോണ്‍ഗ്രസിലെ ‘പി‌എം മെറ്റീരിയല്‍’ ആയിരുന്നു പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും രാഷ്ട്രീയക്കളികള്‍ കൊണ്ടും മാത്രമാണെന്ന് വിശ്വസിക്കുന്നവരില്‍ കോണ്‍ഗ്രസുകാര്‍ തന്നെയുണ്ട്. 
 
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം പ്രണബ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് കരുതിയവരുണ്ട്. അദ്ദേഹം പ്രധാനമന്ത്രിപദം ആഗ്രഹിച്ചതായി ആരോപണം വരെ ഉയര്‍ന്നു. എന്നാല്‍ പ്രണബിനെ മറികടന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. ആ മന്ത്രിസഭയില്‍ പ്രണബ് ഉണ്ടായിരുന്നതുമില്ല!
 
കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ക്കൊടുവില്‍ പ്രണബ് മുഖര്‍ജി പാര്‍ട്ടി വിട്ട് പുറത്തുപോകേണ്ടിവന്നു. പിന്നീട് 1986ല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. രാജീവ് ഗാന്ധിയുടെ മരണശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ന്നുകേട്ടത് പ്രണബിന്‍റെ പേരുതന്നെയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് സോണിയ വ്യക്‍തമാക്കിയപ്പോള്‍ പകരമെത്തിയത് മന്‍‌മോഹന്‍ സിംഗ്.
 
2009ല്‍ വീണ്ടും യു പി എ അധികാരത്തിലെത്തിയപ്പോഴും പ്രധാനമന്ത്രിയായി പ്രണബ് പരിഗണിക്കപ്പെട്ടില്ല. മന്‍‌മോഹന്‍ സിംഗ് തന്നെ തുടരട്ടെ എന്നായിരുന്നു യു പി എ നിലപാടെടുത്തത്. 2012ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു