Publish Date: Tue, 01 Feb 2022 (11:41 IST)
Updated Date: Tue, 01 Feb 2022 (11:49 IST)
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സര്‍വ്വ സജ്ജമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഡിജിറ്റല്‍ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.