Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളി; സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി

സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളി; സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി

സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളി; സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡൽഹി , വ്യാഴം, 10 ജനുവരി 2019 (07:37 IST)
മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച ബിൽ രാജ്യസഭയിലും പാസാക്കി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ബിൽ പാസാക്കിയത്.  പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയശേഷം നടന്ന വോട്ടെടുപ്പിൽ172 അംഗങ്ങളില്‍ 165 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.
 
കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്ലിനെ ലോക്‌സഭയില്‍ അംഗീകരിച്ച കോണ്‍ഗ്രസ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ ശക്തമായ വിമര്‍ശനമുന്നയിച്ചു. ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കൊണ്ടുവന്ന രീതിയോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
 
അതേസമയം, സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയിലും പാസായതില്‍ ആഹ്ലാദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ബില്ലിന് വ്യാപക പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബില്ലിനെ സംബന്ധിച്ച് വാശിയേറിയ ചര്‍ച്ചകള്‍ക്കാണ് സഭ സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്നു, പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായി വീട്ടുമുറ്റത്ത്; 27കാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത