Select Your Language

Notifications

webdunia
webdunia
webdunia
webdunia

വസ്ത്രം ഒരു മനുഷ്യനെ നിര്‍മിക്കുന്നു: എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഏറ്റവും മോശം വസ്ത്രം ധരിക്കുന്ന രാഷ്ട്രിയക്കാരനായി?

വസ്ത്രം ഒരു മനുഷ്യനെ നിര്‍മിക്കുന്നു: എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഏറ്റവും മോശം വസ്ത്രം ധരിക്കുന്ന രാഷ്ട്രിയക്കാരനായി?

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (15:45 IST)
മറ്റുള്ളവരുടെ മുന്നില്‍ ഒരാളെ ആദ്യമെ തന്നെ വ്യത്യസ്തനാക്കുന്നത് വസ്ത്രധാരണമാണ്. സാധാരണയായി ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ പൊതുവേ ഒരേ ടൈപ്പ് വസ്ത്രമാണ് ധരിക്കാറ്. എന്നാല്‍ വിജയിച്ച ചില രാഷ്ട്രീയ നേതാക്കളെ നോക്കിയാല്‍ അവരുടെ വസ്ത്രധാരണത്തിലെ വ്യത്യസ്തത നമുക്ക് മനസിലാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തന്നെയാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ ഏറ്റവും ഫാഷനായ രാഷ്ട്രീയക്കാരനാണ് മോദി. 
 
രാഷ്ട്രീയക്കാര്‍ സാധാരണ ധരിക്കാറുള്ള വെളുത്ത കുര്‍ത്തയ്ക്ക് പകരമായി മോദി കളര്‍ഫുള്‍ കുര്‍ത്തകളാണ് ധരിക്കാറുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും ശ്രദ്ധയാര്‍ന്ന വസ്ത്രധാരണ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുപേലെ വസ്ത്രധാരണത്തില്‍ മമത ബാനര്‍ജിയും വ്യത്യസ്തത സൂക്ഷിക്കുന്നു. മോണോക്രോം ബോര്‍ഡറുള്ള വെള്ളസാരികളാണ് അവര്‍ ഉപയോഗിക്കുന്നത്. 
 
അരവിന്ദ് കെജരിവാളും വളരെ സാധാര വസ്ത്രം ധരിച്ച് വ്യത്യസ്തനായ വ്യക്തിയാണ്. എന്നാല്‍ എന്തുകൊണ്ട് വസ്ത്രധാരണത്തില്‍ രാഹുല്‍ഗാന്ധി പരാജയപ്പെടുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ള കുര്‍ത്ത പൈജാമയാണ് അദ്ദേഹം ധരിക്കാറുള്ളത്. വസ്ത്രത്തില്‍ അദ്ദേഹം പലപ്പോഴും കഷ്ടപ്പെടുന്നതായി ദി പ്രിന്റ് പറയുന്നു. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ കൈയില്‍ മുകളിലേക്ക് ചുരുട്ടിവച്ച് വസ്ത്രം വീണ്ടും അഴിഞ്ഞു വീഴുന്നു, അദ്ദേഹമത് വീണ്ടും ചുരുട്ടിക്കയറ്റുന്നു. അദ്ദേഹത്തിന് സ്വന്തം വസ്ത്രത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ എങ്ങനെ ഒരു രാജ്യത്തെയോ പാര്‍ട്ടിയേയോ നയിക്കുമെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർ ഇന്ത്യയുടെ സ്വകാര്യവത്‌കരണം വ്യോമയാന മേഖലയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി