Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യവും നേരത്തെ അവകാശപ്പെട്ടിരുന്നു

Rajnath Singh, Operation Sindoor, Rajnath Singh on Operation Sindoor, Operation Sindoor News, രാജ്‌നാഥ് സിങ്, ഓപ്പറേഷന്‍ സിന്ദൂര്‍, നരേന്ദ്ര മോദി

രേണുക വേണു

, ബുധന്‍, 7 മെയ് 2025 (17:36 IST)
Rajnath Singh

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയ ഭീകരരെ മാത്രമാണ് 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ഇന്ത്യ ലക്ഷ്യമിട്ടതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയകരമാക്കിയ ഇന്ത്യന്‍ സൈന്യത്തിനു പ്രതിരോധമന്ത്രി നന്ദി പറഞ്ഞു. 
 
' ഈ പ്രത്യാക്രമണം നമ്മുടെ സൈന്യത്തിന്റെ മികവിനെ മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മുടെ ധാര്‍മിക സംയമനത്തെ കൂടിയാണ്. ഹനുമാന്‍ ഭഗവാന്റെ വാക്കുകളില്‍ പറഞ്ഞാല്‍ നമ്മുടെ നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനെടുത്തവരെ മാത്രമാണ് നമ്മള്‍ ആക്രമിച്ചത്,' രാജ്‌നാഥ് സിങ് പറഞ്ഞു. 
 
' നമുക്കെല്ലാം അറിയുന്നതുപോലെ കഴിഞ്ഞ രാത്രി ഇന്ത്യന്‍ സൈന്യം അവരുടെ ധൈര്യം പ്രകടമാക്കി ഒരു പുതിയ ചരിത്രം കുറിച്ചു. ഇന്ത്യന്‍ സൈന്യം വളരെ കൃത്യതയോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിച്ചു. നമ്മള്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റി,' പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യവും നേരത്തെ അവകാശപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ സൈനിക ക്യാംപുകള്‍ക്കെതിരെ യാതൊരുവിധ അക്രമങ്ങളും നടത്തിയിട്ടില്ലെന്നും സൈന്യം പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്‍പത് ഇടങ്ങളിലായി 80 ലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീവ്രവാദത്തിന് അതിജീവിക്കാൻ അർഹതയില്ല, സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്