Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത സുരക്ഷയിൽ രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

കനത്ത സുരക്ഷയിൽ രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു
, ശനി, 26 ജനുവരി 2019 (10:21 IST)
ഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ആമർ ജാവാാൻ ജ്യോതിയിൽ  ആദ്ദരം  അർപ്പിക്കുന്നതോടെ  റീപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും.  രാഷ്ട്രപതി രാംനാാാഥ് കോവിന്ദ് പരേഡിനെ അഭിവാാദ്യം ചെയ്യും. ദക്ഷിണാഫ്രിക്കാൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാധിതി
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ  പ്രതിരോധ മന്ത്രി  നിർമ്മല സീതാരാമാനും  ചടങ്ങിൽ  പങ്കെടുക്കും. രാജ്യത്തെ സൈനിക ശക്തിയും സംസ്കാരവും  വിളിച്ചോതുന്നതായിരിക്കും പരേഡ്.  വിവിധ സേനാാ വിഭാഗാങ്ങളുടേ ആഭ്യാസ പ്രകടങ്ങളും. യുദ്ധ വിമാനങ്ങളുടെയും ആയുധങ്ങളൂടെ പ്രദർശനവും പരേഡിന്റെ മാറ്റ് കൂട്ടും. 
 
മാഹാത്മാ ഗാാാന്ധിയുടെ 150ആം ജാന്മദിനഘോഷങ്ങളുടെ ഭാഗമായി ഗാന്ധിയുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പ്ലോട്ടുളാവും ചടങ്ങിൽ അണിനിരക്കുക. അതേസമയാം കേരളത്തിന്റെ പ്ലോട്ട് ഇത്തവണ  പരേഡിലില്ല. തീവ്രാവാദ സംഘടനകളുടെ ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് രാജ്യം ഇക്കുറി റിപ്പബ്ലിക്ക് ദിനം ഘോഷിക്കുന്നാത്. 25000 സൈനികരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണബ് മുഖർജിക്ക് ഭാരതരത്‌ന