ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ജനാലയ്ക്കരികില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ അപകടങ്ങളുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഒക്‌ടോബര്‍ 2025 (19:03 IST)
നമ്മളില്‍ പലരും ട്രെയിന്‍ യാത്രകള്‍ക്കിടയില്‍  ഫോണ്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ജനാലയ്ക്കരികില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ അപകടങ്ങളുണ്ട്. ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോ ഇത് തെളിയിക്കുന്നു. മൊബൈല്‍ മോഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഉദ്യോഗസ്ഥന്‍ തന്നെ ഒരു സ്ത്രീയുടെ ഫോണ്‍ പിടിച്ചെടുക്കുന്നു.
 
വീഡിയോ ക്ലിപ്പില്‍ ഒരു സ്ത്രീ സ്ലീപ്പര്‍ ക്ലാസ് വണ്ടിയില്‍ ഇരിക്കുന്നതും ജനല്‍പ്പടിയില്‍ കൈ വച്ചിരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കാണാം. പെട്ടെന്ന് ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വന്ന് അവരുടെ കൈയില്‍ നിന്ന് ഉപകരണം തട്ടിയെടുക്കുന്നു.അത് അവരെ ഞെട്ടിച്ചു. തുടര്‍ന്ന് അയാള്‍ ഫോണ്‍ തിരികെ നല്‍കുകയും ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. 
 
അയാള്‍ അത് തിരികെ നല്‍കുമ്പോള്‍, 'ഐസെ ഹെ മൊബൈല്‍ ചീന്‍ ലെതാ ഹേ' (ഫോണുകള്‍ ഇങ്ങനെയാണ് തട്ടിയെടുക്കുന്നത്) എന്ന് പറയുകയും ചെയ്യുന്നു. വീഡിയോയ്ക്ക് താഴെ വിവിധ കമന്റുകളുമായി ആളുകള്‍ എത്തിയിട്ടുണ്ട്. പലരും ആര്‍പിഎഫ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

ഇന്ത്യ മഹത്തായ രാജ്യം, നയിക്കുന്നത് അടുത്ത സുഹൃത്ത്, മോദിയെ പേരെടുത്ത് പറയാതെ പുകഴ്ത്തി ട്രംപ്

Arunima: 'ഉളുപ്പില്ലാത്ത ചില മലയാളികൾ'; പോയ് ചത്തൂടേയെന്ന് അരുണിമ

തുലാവർഷം 2 ദിവസത്തിനകം എത്തും, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Donald Trump: മോദി ഇടയുമെന്ന് തോന്നുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രിയെ സുന്ദരിയെന്ന് വിളിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments