തമിഴ് താരം സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ ആത്‌മഹത്യ ചെയ്‌ത നിലയിൽ
തമിഴ് താരം സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ ആത്‌മഹത്യ ചെയ്‌ത നിലയിൽ
Publish Date: Wed, 05 Sep 2018 (11:55 IST)
Updated Date: Wed, 05 Sep 2018 (12:02 IST)
തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് സ്മൃജ തൂങ്ങിമരിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി സംഭവ ദിവസം ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാർഥ് പൊലീസിന് മൊഴി നൽകി. വഴക്കിനിടെ സ്മൃജ മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
എന്നാൽ, സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.