Publish Date: Fri, 21 Sep 2018 (19:05 IST)
Updated Date: Fri, 21 Sep 2018 (19:08 IST)
ഡൽഹി; യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് പുറത്തിറക്കുന്ന മദ്യങ്ങൾക്ക് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തി. ബാർക്കോടിൽ ക്രമക്കേട് നടത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ സ്മിർണോഫ് വോട്കയും വാറ്റ് 69 വിസ്കിയും അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ ഡൽഹിയിൽ ലഭിക്കില്ല.
ഡൽഹി എക്സൈസ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്നും അതിനാൽ തന്നെ എക്സൈസ് വകുപ്പിലെ എഴുപതാം വകുപ്പ് പ്രകാരം യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിനെ കരിമ്പട്ടികയിൽ പെടുത്തുന്നതായും ഡൽഹി ഫിനാൻസ് കമ്മീഷണർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞത് രണ്ട് വർഷർഷത്തേക്കെങ്കിലും വിലക്ക് തുടരും എന്നാണ് റിപ്പോർട്ടുകൾ.