Publish Date: Fri, 21 Sep 2018 (17:41 IST)
Updated Date: Fri, 21 Sep 2018 (17:42 IST)
ഇംഗ്ലണ്ട് പര്യടനത്തിൽ പരിക്കേറ്റ രവിചന്ദൻ അശ്വിനെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് റിപ്പോർട്ടുകൾ. ടൂർണമെന്റിനു ശേഷം അശ്വിൻ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് തമിഴനാട് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. പരിക്കേറ്റ അശ്വിൻ എവിടെയെങ്കിലും ചികിത്സ തേടിയതായും ആർക്കും വിവരമില്ല എന്നതാണ് അത്ഭുതം.
വിദേശ പര്യടനങ്ങൾക്ക് ശേഷം തിരിച്ചെത്തിയാൽ താരങ്ങൾ അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ വിവരമറിയിക്കുകയാണ് പതിവുള്ളത്. വിജയ് ഹസാരെ ട്രോഫി ഉൾപടെയുള്ള അഭ്യന്തര മത്സരങ്ങൾ നടക്കിമ്പോൾ പോലും അശ്വിൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടില്ല.
തരത്തെ അവസാനമായി കണ്ടത് ഏഷ്യ കപ്പുമായി ബന്ധപ്പെട്ട ദുബായിൽ ഒരു ചറ്റ് ഷോയിലാണ്. എന്നാൽ ബി സി സി ഐയുടെ അനുവാദത്തോടെയാണോ ഈ പരിപാടിയിൽ അശ്വിൻ പങ്കെടുത്തത് എന്ന കാര്യത്തിലും വ്യക്തതയില്ല. അശ്വിവിൻ വിദേശത്താണെന്നും ചെന്നൈയിൽ ഉണ്ടെന്നുമെല്ലാം അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ താരം എവിടെയാണെന്നതിൽ ആർക്കും വിവരമില്ല.