ശ്രീലങ്കൻ പ്രസിഡൻ്റായ ഗോട്ടബയ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിനെ തുടർന്ന് റനിൽ വിക്രമസിംഗെ രാജ്യത്തിൻ്റെ ഇടക്കാല പ്രസിഡൻ്റായി ചുമതലയേറ്റു. പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജൂലൈ 19 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ഗോട്ടബയ മാലിദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി. കൊളംബോയിലെ തെരുവുകൾ പ്രക്ഷോഭകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രസിഡൻ്റും പ്രധാനമന്തിയും ഉടൻ തന്നെ രാജിവെയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.