സുനന്ദ കേസ് ഡൽഹി കോടതിയിൽ നിന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി

Webdunia
വ്യാഴം, 24 മെയ് 2018 (15:42 IST)
സുനന്ത പുഷ്കർ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഡൽഹി കോടതിയിൽ നിന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ഈ മാസം 28ന് കേസ് മെട്രോ പോളിറ്റൻ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ ശശി തരൂർ എം പി പ്രതി ചേർക്കപ്പെട്ടിരിക്കുന്നതിനാലാണ് ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ മാത്രമം പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക്  മാറ്റാൻ കാരണം.  
 
നാല് വർഷം മുൻപാണ് ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് എത്തിച്ചേർന്നത്. തുടർന്ന് ശശി തരൂരിനെതിരെ ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. 
 
കേസ് വീഒണ്ടും ഈ മാസം 28ന് പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണം എന്ന്. ഡൽഹി പൊലീസ് കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അതേ സമയം ശാശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നും അധികാരം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ അടിച്ചമർത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ശമേഷ് ചെന്നിത്തല പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍

'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments