Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം': സംവരണ നിയമത്തില്‍ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി

മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് കേന്ദ്രത്തിന് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

Supreme Court seeks Centre's response

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 നവം‌ബര്‍ 2025 (20:08 IST)
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി നിയമസഭയിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിന്റെ മറുപടി തേടി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് കേന്ദ്രത്തിന് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
 
സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് നാഗരത്‌ന, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാമൂഹികവുമായ സമത്വത്തിന് അര്‍ഹതയുണ്ട് എന്ന് ആമുഖത്തില്‍ പറയുന്നു. ഈ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം ആരാണ്? അത് സ്ത്രീയാണ്. ഏകദേശം 48 ശതമാനം. ഇത് സ്ത്രീകളുടെ രാഷ്ട്രീയ സമത്വത്തെക്കുറിച്ചാണ്,' ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. പുതിയ ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതുവരെ കാത്തിരിക്കാതെ 2024 ലെ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
 
ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി ഏഴ് പതിറ്റാണ്ടിലേറെയായിട്ടും, സ്ത്രീകളുടെ പ്രാതിനിധ്യത്തിനായി ഹര്‍ജിക്കാരന് കോടതിയെ സമീപിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.2023 ലെ ഭരണഘടന (106ാം ഭേദഗതി) നിയമം, ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്തെ നിയമസഭ എന്നിവയിലെ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്, ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളവയും ഉള്‍പ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761