Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച നടക്കുന്നുണ്ട്, ഒന്നും ഉറപ്പ് നൽകാനാവില്ല- പ്രതിരോധ മന്ത്രി

അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച നടക്കുന്നുണ്ട്, ഒന്നും ഉറപ്പ് നൽകാനാവില്ല- പ്രതിരോധ മന്ത്രി
, വെള്ളി, 17 ജൂലൈ 2020 (14:59 IST)
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിതർക്കം പരിഹരിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം പ്രശ്‌നം പരിഹരിക്കാനാവും എന്നതിൽ ഉറപ്പ് നൽകാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയതായിരുന്നു മന്ത്രി.
 
അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണ്. ഏതുവരെ അത് പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പു നല്‍കാനാവില്ല. എന്നാൽ നമ്മുടെ രാജ്യത്തിന്റെരൊരിഞ്ചു ഭൂമിപോലും ഒരു ശക്തിക്കും കയ്യേറാനാകില്ലെന്ന് എനിക്ക് ഉറപ്പുപറയാൻ സാധിക്കും. തുടർച്ചയായ ചർച്ചകളിലൂടെ പ്രശ്‌‌നപരിഹാരം കാണാനാണ് ഇപ്പോൾ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഗണ്‍‌മാന്‍ ജയഘോഷിനെ അലട്ടുന്നത് ? ആത്‌മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് എന്തിന് ?