കശ്മീരിലെ കുല്‍ഗാമില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പെട്ടവരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നുരാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നെന്നാണ് റിപ്പോര്‍ട്ട്. വധിച്ച ഭീകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
ഇന്നലെ കേരാണ്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 300ഓളം ഭീകരര്‍ നുഴഞ്ഞു കയറുന്നതിനായി തയ്യാറെടുത്തിരിക്കുകയാണെന്നാണ് വിവരം.