Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

choudhari

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ഫെബ്രുവരി 2025 (10:37 IST)
choudhari
തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസ്സായിരുന്നു. ഗോവയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് കരുതുന്നത്. ചൗധരി കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023ല്‍ സെക്കന്തരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ചൗധരിയെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. രജനീകാന്തിന്റെ കബാലി ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം ചൗധരിയാണ് നേടിയിരുന്നത്.
 
ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ഇദ്ദേഹം. കബാലിക്ക് ശേഷം ഇദ്ദേഹം വിതരണത്തിനായി എടുത്ത ചിത്രങ്ങളും നിര്‍മിച്ച ചിത്രങ്ങളും വലിയ പരാജയമായിരുന്നു. മയക്കുമരുന്ന് കേസിനു ശേഷം ഇദ്ദേഹം മാനസികമായി തളര്‍ന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന്‍ ആശുപത്രിയില്‍