Publish Date: Sun, 30 Jan 2022 (10:38 IST)
Updated Date: Sun, 30 Jan 2022 (10:41 IST)
ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുൽവാമയിലും ബുഡ്ഗാമിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 12 മണിക്കൂറിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്.
ജയ്ഷെ കമാൻഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച സൈന്യം 3 ഭീകരരെ അറസ്റ്റ് ചെയ്‌തിരുന്നു.ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചത്.ഇന്നലെ അനന്ത്നാഗിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു.