ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ പ്രശസ്തമാണ്.

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഒക്‌ടോബര്‍ 2025 (18:30 IST)
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ പ്രശസ്തമാണ്. 7,000-ത്തിലധികം സ്റ്റേഷനുകളും 13,000 പാസഞ്ചര്‍ ട്രെയിനുകളുമുള്ള ഇന്ത്യന്‍ റെയില്‍വേയില്‍ ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഇന്ത്യയിലാണുള്ളത്. കര്‍ണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി ജംഗ്ഷനിലാണ് ഈ റെക്കോര്‍ഡുള്ള പ്ലാറ്റ്ഫോം. 1,507 മീറ്റര്‍ (ഏകദേശം 4,944 അടി) ആണ് ഇതിന്റെ നീളം. ബെംഗളൂരു, ഹൊസപേട്ട്, വാസ്‌കോ-ഡ-ഗാമ അല്ലെങ്കില്‍ ബെലഗാവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റെയില്‍വേ ഹബ്ബാണ് ഈ സ്റ്റേഷന്‍.
 
2023 മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമായി ഹുബ്ബള്ളി ജംഗ്ഷനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് യാത്ര സുഗമവും കൂടുതല്‍ സുഖകരവുമാക്കുന്നതിനും സ്റ്റേഷന്റെ പഴയ ഭംഗി നിലനിര്‍ത്തുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പ്രധാന ആധുനികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്ലാറ്റ്ഫോം നിര്‍മ്മിച്ചത്. അതുകൂടാതെ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ആദ്യ നാലു സ്ഥാനവും ഇന്ത്യയ്ക്ക് തന്നെയാണ്. കൂടാതെ ആദ്യ പത്തില്‍ 9 പ്ലാറ്റ്‌ഫോമുകളും ഇന്ത്യയില്‍ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments