Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

എ കെ ജെ അയ്യർ

, ഞായര്‍, 12 ജനുവരി 2025 (11:47 IST)
പട്‌ന : കള്ളക്കേസില്‍ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് 32 ലക്ഷം രൂപാ തട്ടിയെടുത്ത സംഭവത്തില്‍ എസ്.എച്ച്.ഒ അറസ്റ്റിലായി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. സരണ്‍ ജില്ലയിലെ മേക്കര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ രവീന്ദ്രകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യവസായിയായ രോഹന്‍ കുമാറിന്റെ പക്കല്‍നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. രവീന്ദ്ര കുമാറിനൊപ്പം പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന ഡ്രൈവര്‍ അനില്‍ കുമാര്‍ സിങ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 
2025ജനുവരി പത്തിനായിരുന്നു  സരണില്‍നിന്ന് മുസാഫിര്‍പുരിലേക്ക് സഞ്ചരിക്കുകയായിരുന്ന രോഹന്‍ കുമാര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി രണ്ടു ബാഗുകളിലായി 32 ലക്ഷം രൂപ വീതം കരുതിയിരുന്നു. അനധികൃത ആയുധങ്ങള്‍ക്കായും മദ്യത്തിനായും പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ രോഹന്‍ കുമാറിന്റെ വാഹനം പോലീസ് പരിശോധിച്ചു. 32 ലക്ഷത്തിന്റെ രണ്ടു ബാഗുകള്‍ കണ്ടതോടെ പണം എവിടെ നിന്നാണെന്ന വ്യക്തമാക്കണമെന്ന എസ്.എച്ച്.ഒ ആയ രവീന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. താന്‍ ബിസിനസുകാരനാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് കൈയില്‍ പണം കരുതിയതെന്നും രോഹന്‍ വിശദീകരിച്ചു. എന്നാല്‍ പണം കൈമാറണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും രവീന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര