സനാതന ധർമത്തെ അപമാനിച്ചു, ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം, ഏറ്റുമുട്ടലിൽ 2 പ്രതികൾ കൊല്ലപ്പെട്ടു
ദിഷയുടെ സഹോദരിയും ഇന്ത്യന്‍ ആര്‍മിയില്‍ മേജറുമായ ഖുഷ്ബു പത്താനി അടുത്തിടെ ഹിന്ദു ആത്മീയ നേതാവായ അനിരുദ്ധാചാര്യ മഹാരാജിനെതിരെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ദിഷയുടെ ബറേലിയിലെ വീടിന് നേരെ അജ്ഞാതര്‍ കഴിഞ്ഞയാഴ്ച വെടിയുതിര്‍ത്തിരുന്നു.
ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം. ആക്രമണം നടത്തിയ പ്രതികളില്‍ 2 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വീട്ടിലാണ് ആക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.
ദിഷയുടെ സഹോദരിയും ഇന്ത്യന്‍ ആര്‍മിയില്‍ മേജറുമായ ഖുഷ്ബു പത്താനി അടുത്തിടെ ഹിന്ദു ആത്മീയ നേതാവായ അനിരുദ്ധാചാര്യ മഹാരാജിനെതിരെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ദിഷയുടെ ബറേലിയിലെ വീടിന് നേരെ അജ്ഞാതര്‍ കഴിഞ്ഞയാഴ്ച വെടിയുതിര്‍ത്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാറിന്റെ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസവും സംഭവിച്ചതെന്നാണ് നിഗമനം.
അനിരുദ്ധാചാര്യ മഹാരാജ് സ്ത്രീകള്‍ക്കെതിരെ നടത്തിയ പ്രസ്താവന തന്റെ മുന്‍പില്‍ വെച്ചായിരുന്നെങ്കില്‍ പാഠം പഠിപ്പിച്ചേനെ എന്നാണ് ഖുഷ്ബു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. ഇതോടെ സനാതന ധര്‍മ്മത്തെ അപമാനിച്ചവരെ വെറുതെ വിടില്ലെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിടെയാണ് പോലീസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തത്.സെപ്റ്റംബര്‍ 12നാണ് ഇതിന് മുന്‍പ് ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ താരത്തിനും കുടുംബത്തിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.