രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 9 വര്‍ഷത്തേക്ക് ഒന്നരലക്ഷം കോടിയോളം രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാതെ വായ്പ അനുവദിക്കുക എന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷിയോജന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിളവൈവിധ്യവും കാര്‍ഷിക ഉത്പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഈ പദ്ധതിയിലൂടെ 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാകും. കൂടാതെ എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി രൂപ വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര മന്ത്രി അറിയിച്ചു. പാലക്കാട് ഉള്ളവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് 10000 സീറ്റുകള്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.