Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഡാക്ക് ഏറ്റുമുട്ടലിൽ നാൽപതിലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വികെ സിങ്

ലഡാക്ക് ഏറ്റുമുട്ടലിൽ നാൽപതിലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വികെ സിങ്
, ഞായര്‍, 21 ജൂണ്‍ 2020 (09:54 IST)
കിഴക്കൻ ലഡാക്കിലെ ഗാല്വാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ ത്തിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വികെ സിങ്.ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വികെ സിങിന്റെ വെളിപ്പെടുത്തൽ. ഇതാദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരംഗം ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തുന്നത്. ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടി സൈനികർ ചൈനക്ക് നഷ്ടമായെന്നും എന്നാൽ ചൈന ഈ വിവരം മറച്ചുവെക്കുകയാണെന്നും വികെ സിങ് പറഞ്ഞു.
 
ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍, ചൈന ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല.കമാന്‍ഡിംഗ് റാങ്കിലുള്ള സൈനികനടക്കം 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്.ഇക്കാര്യമാണ് സിങ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.ഗല്‍വാനില്‍ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നെന്നും പിന്നീട് വിട്ടയച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐക്യത്തിന്റെ ദിനം:യോഗാദിന സന്ദേശവുമായി പ്രധാനമന്ത്രി