Publish Date: Thu, 13 Jan 2022 (19:03 IST)
Updated Date: Thu, 13 Jan 2022 (19:05 IST)
ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനിടെ 14 എംഎല്‍എമാര്‍ ബിജെപി വിട്ടു. ഇതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. 14 എംഎല്‍എമാരെ ബിജെപി പാളയത്തില്‍ നിന്നും പുറത്തെത്തിച്ചത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. വനം മന്ത്രി ദാരാ സിങ് ചൗഹാന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പാര്‍ട്ടിവിടുന്നതിന് പലരും പറയുന്ന കാരണം.
ബിജെപി വിട്ടവരെ സമാജ്വാദി പാര്‍ട്ടി സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.