Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്ന് വാങ്ങാൻ 30 രൂപ ആവശ്യപ്പെട്ടു; യുവതിയെ മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്

യുപിയിലെ ഹപൂരിലാണ് സംഭവം.

Uttar Pradesh
, ബുധന്‍, 14 ഓഗസ്റ്റ് 2019 (07:49 IST)
മരുന്ന് വാങ്ങാന്‍ ഭര്‍ത്താവിനോട് 30 രൂപ ആവശ്യപ്പെട്ട യുവതിയെ മുത്തലാഖ് ചൊല്ലി. യുപിയിലെ ഹപൂരിലാണ് സംഭവം. മരുന്ന് വാങ്ങുവാന്‍ താന്‍ ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചയുടനെ തന്നെ വഴക്ക് പറഞ്ഞെന്നും തുടര്‍ന്ന് മൂന്ന് തവണ തലാഖ് ചൊല്ലുകയുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്.
 
ഇതിന് പുറമേ ഭര്‍ത്താവിന്റെ കുടുംബം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും യുവതി പറയുന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇതിനിടയില്‍ കുട്ടികളെ ഭര്‍ത്താവ് യുവതിയില്‍ നിന്ന് അകറ്റിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95; മഴ തുടരുമെന്ന് മുന്നറിയിപ്പ് -​ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി