വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ഭോപ്പാലില്‍നിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത് എക്‌സ്പ്രസില്‍ ആണ് സംഭവം. ദമ്പതികള്‍ക്ക് ലഭിച്ച ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഖേദം രേഖപ്പെടുത്തി.
ദമ്പതികളുടെ ബന്ധു നടപടി വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തായത്. 'ജൂണ്‍ 18ന് ഭോപ്പാലില്‍നിന്നും ആഗ്രയിലേക്കു യാത്ര ചെയ്യവേ എന്റെ അമ്മാവനും അമ്മായിക്കും ഐആര്‍സിടിസി വഴി ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം നല്‍കിയ കച്ചവടക്കാരനെതിരെ ശക്തമായ നടപടി വേണം'- പോസ്റ്റില്‍ പറയുന്നു.