Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

വാഹന വില്‍പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

Vehicle Sale India

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ജനുവരി 2023 (11:10 IST)
വാഹന വില്‍പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2022 ല്‍ 42 ലക്ഷം വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞതെങ്കില്‍ ഇന്ത്യയില്‍ 42.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു. നിക്കി ഏഷ്യയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാഹനനിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ 2022 ജനവരി മുതല്‍ നവമ്ബര്‍ വരെയുള്ള കണക്ക് പ്രകാരം 41.3 ലക്ഷം വാഹനങ്ങള്‍ ഇന്ത്യയുടെ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. മാരുതിയുടെ ഡിസംബറിലെ വില്‍പനകണക്കുകള്‍ കൂടി ചേര്‍ക്കുമ്‌ബോള്‍ ഇത് 42.5 ലക്ഷത്തിലെത്തി. ഇതില്‍ മറ്റ് വാഹനക്കമ്ബനികളുടെ കണക്കുകള്‍ കൂടി ചേര്‍ക്കാനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൈജീരിയയില്‍ ട്രെയിന്‍ കാത്തുനിന്ന വരെ തട്ടിക്കൊണ്ടുപോയി