Vijay TVK:  കരൂർ ദുരന്തം: 'എന്തിനും കൂടെയുണ്ടാകും'; ഇരകളായവരുടെ കാലിൽതൊട്ട് മാപ്പ് അപേക്ഷിച്ച് വിജയ്
						
		
						
				
37 കുടുംബങ്ങളാണ് മഹാബലിപുരത്ത് വിജയ്‌യുടെ ക്ഷണപ്രകാരം എത്തിയത്.
			
		          
	  
	
		
										
								
																	കരൂർ ദുരന്തത്തിന്റെ ആഘാതത്തിലാണ് വിജയ് ഇപ്പോഴും. ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് വിജയ്‌യുടെ ക്ഷണപ്രകാരം എത്തിയത്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിൽ കാണുന്നത്. എല്ലാ കുടുംബങ്ങൾക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങൾക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് വിജയ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
	 
	സെപ്തംബർ 27നാണ് ടിവികെയുടെ പരിപാടിയിൽ തിക്കുംതിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവം നടന്ന വേളയിൽ 39 പേരും പരിക്കേറ്റ രണ്ടുപേർ പിന്നീടുമാണ് മരിച്ചത്. ഇതിൽ 37 പേരുടെ കുടുംബങ്ങൾ വിജയ്‌യുടെ ക്ഷണം സ്വീകരിച്ച് മഹാബലിപുരത്തെ റിസോർട്ടിലെത്തി.