Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ഇളയ സഹോദരനെ പോലെ, ഡിഎംകെക്കെതിരെ പോരാടാൻ ബിജെപിക്കൊപ്പം ചേരണമെന്ന് ഖുഷ്ബു

ദക്ഷിണ ചെന്നൈ കേന്ദ്രീകരിച്ച പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഖുഷ്ബു വ്യക്തമാക്കി.

Khushbu Sundar Vijay appeal,BJP Tamil Nadu politics,Vijay BJP alliance,Khushbu against DMK,ഖുഷ്ബു വിജയ് രാഷ്ട്രീയം,വിജയ് ബിജെപിയിൽ ചേരുമോ,ഡിഎംകെക്കെതിരെ ഖുഷ്ബു,തമിഴ്നാട് ബിജെപി

അഭിറാം മനോഹർ

, വ്യാഴം, 31 ജൂലൈ 2025 (17:45 IST)
Vijay- Khushbu
തമിഴ്നാട് ബിജെപി ഉപാധ്യക്ഷയായി ചലച്ചിത്രത്താരവും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദര്‍. പാര്‍ട്ടി നേതൃത്വത്തിന്റെ പുതിയ പ്രഖ്യാപനത്തിലാണ് ഖുഷ്ബുവിന് പുതിയ ചുമതല ലഭിച്ചത്. പാര്‍ട്ടിയുടെ 14 ഉപാധ്യക്ഷന്മാരില്‍ ഒരാളായാണ് ഖുഷ്ബുവിന് സ്ഥാനം ലഭിച്ചിരിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടിയുടെ സുപ്രധാനസ്ഥാനം എന്ന നിലയില്‍ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ഖുഷ്ബു പ്രതികരിച്ചത്. ദക്ഷിണ ചെന്നൈ കേന്ദ്രീകരിച്ച പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഖുഷ്ബു വ്യക്തമാക്കി.
 
അതേസമയം ടിവികെ നേതാവും സിനിമാതാരവുമായ വിജയ് ബിജെപിയുമായി സഖ്യം ചേരണമെന്നും ഖുഷ്ബു ആഗ്രഹം പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായാണ് നിലവില്‍ ബിജെപിക്ക് സഖ്യമുള്ളത്. വിജയിനെ ഒരു ഇളയസഹോദരനെ എന്നപോലെയാണ് എപ്പോഴും കണക്കാക്കിയിട്ടുള്ളത്. ഡിഎംകെയെ തോല്‍പ്പിക്കുക എന്നതാണ് വിജയുടെ ഉദ്ദേശമെങ്കില്‍ അതില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി ബിജെപി, അണ്ണാഡിഎംകെ എന്നിവരുമായി വിജയ് കക്ഷി ചേരുന്നത് നല്ല തീരുമാനമാകുമെന്നും ഖുഷ്ബു വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങും, കേരളത്തിലെ കേന്ദ്രമന്ത്രിമാരെവിടെ, ചോദ്യവുമായി എം ഗോവിന്ദൻ