ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് മോദിയും അമിത് ഷായും, കാരണം ഇതാണ് !

ജോര്‍ജി സാം
ബുധന്‍, 4 മാര്‍ച്ച് 2020 (20:36 IST)
ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ല. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷങ്ങളില്‍ നിന്നുവിട്ടുനില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചത്.
 
“ഇന്ത്യക്കാര്‍ക്ക് വളരെയേറെ പ്രധാനപ്പെട്ട ആഘോഷമാണ് ഹോളി. പക്ഷേ, കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇത്തവണ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൊതു ആഘോഷങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്” - അമിത് ഷാ വ്യക്‍തമാക്കുന്നു.
 
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രാജ്യം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ പൊതുചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ അമിത് ഷായും നരേന്ദ്രമോദിയും മുന്നോട്ടുവയ്ക്കുന്നത്.
 
"കോവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനായി പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന ലോകമെങ്ങുമുള്ള വിദഗ്‌ധരുടെ ഉപദേശപ്രകാരം ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു” - എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 
 
ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡയും ഇത്തവണ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments