ഒരുവര്‍ഷത്തിനിടെ യുവതി ഏഴുപേര്‍ക്കെതിരെ ഏഴുബലാത്സംഗ കേസുകള്‍ നല്‍കിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷന്‍. ഹരിയാന വനിത കമ്മീഷന്‍ ഇത് സംബന്ധിച്ച് ഹരിയാന ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ രൂപീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആക്ടിങ് പാനല്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി ഭരത്ദ്വാജ് ഡിജിപി പികെ അഗ്രവാളിനോട് ഇന്ന് പറഞ്ഞു.
അതേസമയം ഏഴില്‍ രണ്ടുകേസുകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിനുള്ള നിയമം ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി പ്രീതി പറയുന്നു. നിയമം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.