Karur Stampede: വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുനല്‍കി യുവതി

കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്

രേണുക വേണു
ബുധന്‍, 29 ഒക്‌ടോബര്‍ 2025 (10:14 IST)
Vijay - karur Stampede

Karur Stampede: കരൂര്‍ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതി നടനും ടിവികെ അധ്യക്ഷനുമായ വിജയ് നല്‍കിയ 20 ലക്ഷം നഷ്ടപരിഹാരത്തുക തിരിച്ചുനല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപ വിജയ് വാഗ്ദാനം ചെയ്തിരുന്നു. അപകടമുണ്ടായ കരൂര്‍ സന്ദര്‍ശിക്കാത്ത നടന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുവതി പണം തിരിച്ചുനല്‍കിയത്. നഷ്ടപരിഹാരത്തുക വന്ന അക്കൗണ്ടിലേക്ക് 20 ലക്ഷം തിരിച്ചിട്ടതായി രസീത് സഹിതം യുവതി മാധ്യമങ്ങളെ അറിയിച്ചു. 
 
കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്. വിഡിയോ കോളില്‍ സംസാരിച്ച വിജയ് നേരിട്ട് ഇവിടെയെത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍, അതുണ്ടായില്ലെന്നും യുവതി പറയുന്നു. 
 
നേരിട്ടു കാണാമെന്നു ഉറപ്പ് നല്‍കിയ ശേഷം വിജയ് വീട്ടിലേക്ക് വന്നില്ലെന്നും പകരം അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചത് ഉചിതമായ നടപടിയല്ലെന്നുമാണ് യുവതി കുറ്റപ്പെടുത്തിയത്. 
 
അതേസമയം മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വിജയ് ഒരുക്കിയ കൂടിക്കാഴ്ചയിലേക്ക് യുവതിയോ കുടുംബമോ പോയിട്ടില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കാണിച്ച് മൂന്ന് പേര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും യുവതി പറഞ്ഞു. വേദനിക്കുന്ന തങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും നഷ്ടപരിഹാരത്തുക അതിനേക്കാള്‍ വലുതല്ലെന്നും യുവതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

അടുത്ത ലേഖനം
Show comments