കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതില്‍ ഇന്ത്യയുടെ പങ്കാണ് ഏറ്റവും വലുത്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം 1.44 ബില്യണ്‍ പേരാണ് രാജ്യത്തുള്ളതെന്നാണ് വേള്‍ഡ് പോപുലേഷന്‍ റിവ്യുവിന്റെ കണക്ക്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ ജനസംഖ്യ 1.42 ബില്യണാണ്. അതേസമയം മൂന്നാം സ്ഥാനത്തുള്ള അമേരിക്ക ആദ്യ രണ്ടു സ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്.
അമേരിക്കയിലെ ജനസംഖ്യ 341 മില്യണാണ്. നാലാം സ്ഥാനത്ത് ഇന്തോനേഷ്യയാണ്. ഇവിടെത്തെ ജനസംഖ്യ 279മില്യണാണ്. പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുണ്ട്. 244 മില്യണ്‍ ആളുകള്‍ ഇവിടെ ജീവിക്കുന്നു. ആറാം സ്ഥാനത്ത് നൈജീരിയയാണ്. ഇവിടത്തെ ജനസംഖ്യ 228 മില്യണാണ്. 217 മില്യണ്‍ ജനസംഖ്യയുള്ള ബ്രസീലാണ് ഏഴാം സ്ഥാനത്ത് .