Webdunia - Bharat's app for daily news and videos

Install App

'മരിക്കാനായി വന്നാൽ എങ്ങനെ ജീവനോടെയുണ്ടാകും'- വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്

അഭിറാം മനോഹർ
ബുധന്‍, 19 ഫെബ്രുവരി 2020 (18:01 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ പ്രസ്ഥാവന വിവാദമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിനിടെയുണ്ടായ മരണങ്ങളെ പറ്റി വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിലർ മരിക്കണം എന്ന ഉദ്ദേശത്തോടെ വന്നാൽ അവർ പിന്നെ എങ്ങനെയാണ് ജീവനോടെയിരിക്കുക എന്നതായിരുന്നു ഉത്തർപ്രദേശ് നിയമസഭയിൽ യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന.
 
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഉത്തർപ്രദേശിൽ സംഘർഷത്തിലെത്തിയപ്പോൾ 20 പേരാണ് ഉത്തർപ്രദേശിൽ മാത്രം മരിച്ചത്. എന്നാൽ ഇവരാരും പോലീസ് നടത്തിയ വെടിവെപ്പിലല്ല മരിച്ചതെന്നും കലാപകാരികളുടെ ബുള്ളറ്റിന് ഇരകളാകുകയായിരുന്നെന്നും യോഗി പറഞ്ഞു.ഒരാള്‍ ആളുകളെ വെടിവെക്കണമെന്ന് ഉദ്ദേശ്യത്തോടെ തെരുവിലേക്ക് പോയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കും അല്ലെങ്കിൽ പോലീസുകാരൻ മരിക്കും. ആസാദി എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത് എന്ത് ആസാദിയാണ് അവർക്ക് വേണ്ടത്? ജിന്നയുടെ സ്വപ്‌നം നടപ്പിലാക്കാനാണൊ അതോ ഗാന്ധിജിയുടെ സ്വപ്‌നം നടപ്പിലാക്കാനാണോ നമ്മൾ പരിശ്രമിക്കേണ്ടത്? ഡിസംബറിലെ കലാപത്തിന് ശേഷം പൊലീസ് നടപടികളെ പ്രശംസിക്കണമെന്നും അതിന് ശേഷം സംസ്ഥാനത്ത് കലാപങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
 
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം, സിഎഎ വിരുദ്ധ സമരത്തിനിടെ സംസ്ഥാനത്ത് 22 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പോലീസ് നടത്തിയ വെടിവെപ്പിലാണ് ആളുകൾ മരിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

നടപ്പാത കൈയേറി കെഎസ്ആര്‍റ്റിസി ഓഫീസ് നിര്‍മ്മിച്ചെങ്കില്‍ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

'സഹോദരിയെ പരസ്യമായി ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി നേതാക്കൾ

'കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ'; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസിൽ ശ്രീതു അറസ്റ്റിൽ

വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ല: പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ

അടുത്ത ലേഖനം
Show comments