പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍
2023ല്‍ രണ്ടുതവണ ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.
പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറിയ യൂട്യൂബറടക്കം ആറു പേര്‍ അറസ്റ്റില്‍. ജ്യോതി മല്‍ഹോത്ര, ഗുസാല, യമീന്‍ മുഹമ്മദ്, ദിവേന്ദര്‍ സിംഗ്, അര്‍മര്‍ എന്നിവരാണ് പിടിയിലായത്. വനിതാ ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്രയും പിടിയിലായി. 2023ല്‍ രണ്ടുതവണ ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ചാരസംഘത്തിന്റെ ഭാഗമാണ് ജ്യോതി മല്‍ഹോത്രയെന്ന് പോലീസ് പറയുന്നു.
മറ്റൊരാള്‍ ഹരിയാനയിലെ പട്ട്യാല ഗല്‍സാ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ദിവേന്ദര്‍ സിംഗ് ആണ്. ഇയാള്‍ കഴിഞ്ഞവര്‍ഷം കര്‍ത്താര്‍പൂര്‍ ഇടനാഴി വഴിപാക്കിസ്ഥാനില്‍ പോയതായും പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതായും പോലീസ് കണ്ടെത്തി.
പട്യാല സൈനികന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ളവയുടെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് യുവാവ് പങ്കിട്ടതായും പോലീസ് പറയുന്നു. ഇതിന് പകരമായി പാകിസ്ഥാന്‍ യുവാവിന് ധാരാളം പണം കൈമാറുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.