കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം
ഭര്‍ത്താവുമൊത്ത് വിവാഹത്തിന് പോയി തിരിച്ചു വീട്ടിലെത്തി കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം. കരിപ്പാശ്ശേരിമുകള്‍ വെളുത്തേടത്ത് വീട്ടില്‍ ലൈലയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവുമൊത്ത് വിവാഹത്തിന് പോയി തിരിച്ചു വീട്ടിലെത്തി കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
ഇവരുടെ ഭര്‍ത്താവ് അബ്ബാസിനും ഇടിമിന്നലേറ്റിരുന്നു. ഇയാളെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.