Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:27 IST)
തിരുവനന്തപുരം; മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം ഈ മാസം 28 മുതല്‍ ഒക്ടോബര്‍ 12 വരെ കെഎസ്ആര്‍ടിസിയും, കെഎസ്ആര്‍ടിസി - സ്വിഫ്റ്റും   കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും. ബാ?ഗ്ലൂര്‍ , മൈസൂര്‍, ചെന്നൈ എന്നിവടങ്ങിളിലേക്കാണ്  അധിക സര്‍വ്വീസ് നടത്തുന്നത്.  കെഎസ്ആര്‍ടിസി ബസുകളില്‍ റിസര്‍വേഷന്‍ പൂര്‍ത്തിയായതിന് ശേഷമാകും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകള്‍  ഈ റൂട്ടുകളില്‍  സര്‍വ്വീസ് നടത്തുക.
 
ബാംഗ്ലൂര്‍ - കോഴിക്കോട്, ( മൈസൂര്‍- സൂല്‍ത്താന്‍ ബത്തേരി,  കട്ട- മാനന്തവാടി വഴിയും) ബാംഗ്ലൂര്‍ - തൃശ്ശൂര്‍ ( സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),  ബാംഗ്ലൂര്‍ - എറണാകുളം (സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),  ബാംഗ്ലൂര്‍ - കോട്ടയം ( സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),  ബാംഗ്ലൂര്‍ - കണ്ണൂര്‍ ( ഇരിട്ടി വഴി), ബാംഗ്ലൂര്‍ -  പയ്യന്നൂര്‍ ( ചെറുപുഴ വഴി), ബാംഗ്ലൂര്‍ - തിരുവനന്തപുരം( നാഗര്‍കോവില്‍ വഴി), ചെന്നൈ തിരുവനന്തപുരം ( നാഗര്‍കോവില്‍ വഴി), ചെന്നൈ എറണാകുളം ( സേലം - കോയമ്പത്തൂര്‍ വഴി), തിരിച്ചും കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ, വോള്‍വോ ബസുകള്‍ 40 ഓളം  സര്‍വ്വീസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്തും,
 
ഇതിന് പുറമെ ആവശ്യമുള്ള പക്ഷം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ കണ്ണൂര്‍ - ചെന്നൈ,  എറണാകുളം - ചെന്നൈ, ബാംഗ്ലൂര്‍ -സേലം- തിരുവനന്തരും, പാലക്കാട് - കോയമ്പത്തൂര്‍  - ചെന്നൈ, തിരുവനന്തപുരം - നാഗര്‍കോവില്‍ - ബാംഗ്ലൂര്‍, കോഴിക്കോട് - ബത്തേരി- ബാംഗ്ലൂര്‍,  കണ്ണൂര്‍ - വിരാജപ്പേട്ട- ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ക്കായി 16 ഓളം ബസുകളും ലഭ്യമാണ്.
 
ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്  online.keralartc.com, എന്ന് വെബ്‌സൈറ്റ് വഴിയോ  ende ksrtc എന്ന മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

85,705 കോടി, 14 ടൺ സ്വർണം, 7123 ഏക്കർ നിലം: തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്ത് വിവരങ്ങൾ പുറത്ത്