Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാദിഷ്ടമായ മിക്സഡ് ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നതെങ്ങനെ?

പാചകം
മധുരം ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? പഴങ്ങൾ ഇഷ്ടമില്ലാത്തവരോ? ഇല്ലാ എന്നാകും ഉത്തരം. അതങ്ങനെയാണ്, ചൂടൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് പഴവർഗങ്ങൾ. മനസും ശരീരത്തിനും കുളിർമയേകുന്ന സ്വാദിഷ്ടമായ മിക്സഡ് ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേരുവകള്‍:
 
ഏത്തപ്പഴം - 2
ഓറഞ്ച് - 2
മാമ്പഴം - 1
ആപ്പിള്‍ - 1
പേരയ്ക്ക - 1
മുന്തിരിങ്ങ(പച്ച നിറത്തിലുള്ളത്) - 150ഗ്രാം
ചെറി - 1 
നാരങ്ങ - 1
പഞ്ചാര - 100ഗ്രാം
 
പാകം ചെയ്യുന്ന വിധം:
 
എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം ഫീസറില്‍ വച്ച് തണുപ്പിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികാരോഗ്യത്തിന് മുരിങ്ങയില !