ഇന്ന് എന്തും സംഭവിക്കാം; ഇന്ത്യന്‍ വിജയം എട്ട് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 122 റണ്‍സ്

Webdunia
വ്യാഴം, 6 ജനുവരി 2022 (08:55 IST)
വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനമായ ഇന്ന് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകം. 118-2 എന്ന നിലയില്‍ മൂന്നാം ദിനം കളി നിര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 122 റണ്‍സ് കൂടി. മറുവശത്ത് ഇന്ത്യയ്ക്ക് വേണ്ടത് എട്ട് വിക്കറ്റുകള്‍ ! 122 റണ്‍സിനെ ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ സെഷനില്‍ ബാറ്റിങ് ദുഷ്‌കരമായതിനാല്‍ കരുതലോടെയായിരിക്കും ദക്ഷിണാഫ്രിക്ക കളിക്കുക. ഇന്ത്യയാകട്ടെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ പരമാവധി വിക്കറ്റുകള്‍ വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യും. 
 
നായകന്‍ ഡീന്‍ എല്‍ഗര്‍ 121 പന്തില്‍ 46 റണ്‍സുമായി ക്രീസിലുള്ളതാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ കാക്കുന്നത്. 37 പന്തില്‍ 11 റണ്‍സുമായി റാസി വാന്‍ഡേര്‍സനും ക്രീസിലുണ്ട്. ഏദന്‍ മാര്‍ക്രം (31), കീഗന്‍ പീറ്റേര്‍സണ്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ശര്‍ദുല്‍ താക്കൂറിനും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

അടുത്ത ലേഖനം
Show comments