കിടപ്പറയില്‍ ഭര്‍ത്താവിനെ ‘ഉണര്‍ത്താന്‍’ 5 വഴികള്‍ !

ശനി, 8 ജൂണ്‍ 2019 (16:56 IST)
ദാമ്പത്യജീവിതം കെട്ടിയുയര്‍ത്തിയിരിക്കുന്നത് ലൈംഗികത എന്ന അടിസ്ഥാന ശിലയിലാണ്. ലൈംഗികതയില്‍ താളപ്പിഴകള്‍ വരുമ്പോഴാണ് പല ദാമ്പത്യങ്ങളും തകര്‍ന്നുപോകുന്നത്. പലരും വിവാഹമോചനം നേടുന്നതിന് കാരണങ്ങളേയില്ല എന്ന് പുറത്തുനില്‍ക്കുന്നവര്‍ക്ക് തോന്നാം. എന്നാല്‍ യഥാര്‍ത്ഥ കാരണം പലപ്പോഴും കിടപ്പറയിലെ അസംതൃപ്തി തന്നെയായിരിക്കും. 
 
ജോലി ചെയ്ത് ക്ഷീണിതനായി വരുന്ന ഭര്‍ത്താവ് കിടപ്പറ കാണുന്നപാടെ ഉറക്കത്തിലേക്ക് പോകുന്നതായി പല സ്ത്രീകളും പരാതിപ്പെടാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തില്‍ ആണുങ്ങള്‍ പലപ്പോഴും സെക്‍ഷ്വല്‍ ലൈഫ് ബലികൊടുക്കുന്നത് സാധാരണയുമാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ ഭര്‍ത്താവിനെ ഹെല്‍പ്പ് ചെയ്യേണ്ടത് ഭാര്യയാണ്. കിടപ്പറയില്‍ ഭര്‍ത്താക്കന്‍‌മാരെ ‘ഉണര്‍ത്താന്‍’ ചില വഴികളുണ്ട്. അവയാണ് താഴെപ്പറയുന്നത്.
 
1. ഉറക്കത്തിലേക്ക് വീഴാന്‍ ഒരുങ്ങുന്ന ഭര്‍ത്താവിന് മുന്നില്‍ നിന്ന് വസ്ത്രം മാറുക
 
ഒരര്‍ത്ഥത്തില്‍ ഭര്‍ത്താവിന്‍റെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് ഇതില്‍ പ്രധാനം. അപ്രതീക്ഷിതമായി ഭാര്യയുടെ നഗ്നമേനി കാണുമ്പോള്‍ ഭര്‍ത്താവില്‍ ലൈംഗികചോദനകള്‍ ഉണരാം. ഈ പ്രവര്‍ത്തി ഒരു സാധാരണ കാര്യം പോലെ ചെയ്യണം. അല്ലാതെ തന്‍റെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഇത് ചെയ്യുന്നതെന്ന് ഭര്‍ത്താവിന് തോന്നരുത്. 
 
2. കിടപ്പറയില്‍ വളരെ സെക്സിയായിട്ടുള്ള വസ്ത്രം ധരിക്കുക
 
ശരീരത്തിന്‍റെ അഴകളവുകള്‍ കാണാവുന്നതും ഏറ്റവും സെക്സിയുമായ വേഷങ്ങള്‍ കിടപ്പറയില്‍ ധരിക്കുക. നഗ്നമായ കാലുകളും കഴുത്തുമൊക്കെ ഭര്‍ത്താവിനെ ആകര്‍ഷിക്കുമെന്നുറപ്പ്. കിടക്കയില്‍ ഇരുന്നുകൊണ്ടുതന്നെ നേര്‍ത്ത ഗന്ധമുള്ള ബോഡി ലോഷന്‍ പുരട്ടാം. ഇത് ഭര്‍ത്താവില്‍ ചില ‘വേണ്ടാത്ത തോന്നലുകള്‍’ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. 
 
3. ഇറോട്ടിക് സംഗീതം കേള്‍ക്കുക
 
ലൈംഗികതയിലേക്ക് പ്രചോദിപ്പിക്കുന്ന സംഗീതം കേള്‍ക്കുക എന്നതാണ് ഭര്‍ത്താവിനെ ഉണര്‍ത്താനുള്ള മറ്റൊരു വഴി. നേര്‍ത്ത ഒച്ചയിലായിരിക്കണം ഇറോട്ടിക് സംഗീതം വയ്ക്കുന്നത്. ഈ സംഗീതത്തിനൊപ്പം അറിയാതെയെന്നോണമുള്ള സ്പര്‍ശം കൂടിയാകുമ്പോള്‍ കക്ഷിയുടെ നിയന്ത്രണം വിടുമെന്നുറപ്പ്. 
 
4. സംസാരത്തില്‍ അല്‍പ്പം ‘ഡേര്‍ട്ടി’ കലര്‍ത്തുക!
 
ഭര്‍ത്താവിനോട് രാത്രിയില്‍ കിടക്കുമ്പോള്‍ അല്‍പ്പം ‘ഡേര്‍ട്ടി’ കാര്യങ്ങള്‍ സംസാരിക്കാം. ആദ്യത്തെ ലൈംഗികബന്ധത്തേക്കുറിച്ചോ താന്‍ കണ്ട സിനിമയിലെ ഒരു ഇക്കിളി രംഗത്തേക്കുറിച്ചോ ഒക്കെ പറയാം. അതൊക്കെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യും.
 
5. അപ്രതീക്ഷിത സ്പര്‍ശനങ്ങള്‍ !
 
അറിയാത്ത മട്ടില്‍ ഭര്‍ത്താവിന്‍റെ ‘സെന്‍സിറ്റീവ്’ ഭാഗങ്ങളില്‍ ഒരു തട്ടോ സ്പര്‍ശനമോ ഒക്കെയാവാം. രണ്ടോ മൂന്നോ തവണ അത് സംഭവിക്കുമ്പോള്‍ ഏത്ര ഗാഢനിദ്രയിലുള്ള ഭര്‍ത്താവും ഉണര്‍ന്നുവരും, വരാതെ എവിടെപ്പോകാന്‍ !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജങ്ക് ഫുഡിന് അടിമയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടാകാം