ഹൊ! എന്തൊരു ഹോട്ട് ! - ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട ചില ‘സെക്സ്’ കാര്യങ്ങൾ

തിങ്കള്‍, 18 മാര്‍ച്ച് 2019 (14:16 IST)
സെക്സ് എപ്പോഴുമാകാം, ഏതു നേരത്തുമാകാം. അതുതന്നെയാണ് അതിന്‍റെ ത്രില്ലും. സന്ധ്യാനേരത്ത് സെക്സ് ചെയ്യാന്‍ പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ സായാഹ്നത്തിലെ സ്കെസ് ആരും ആഗ്രഹിക്കുന്നത് തന്നെയാണ്. 
 
എന്നാല്‍ സെക്സിലേര്‍പ്പെടുന്നതിന്‍റെ ശൈലികളിലും സ്വഭാവത്തിലും സീസണ്‍ അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ ചൂടുകാലമാണ്. സൂര്യാഘാതത്തിന്‍റെ കാലം. ചൂട് സമയത്ത് ആഗ്രഹമുണ്ടെങ്കിലും മികച്ച ലൈംഗികബന്ധത്തിന് കപ്പിൾസിന് കഹ്ശിയാറില്ല. 
 
ചൂട് തന്നെയാണ് പ്രധാന പ്രശ്നം. അപ്പോള്‍ ഏറെ ശ്രദ്ധയോടെ വേണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍. ഈ ചൂടത്തും ‘ഹോട്ട് സെക്സ്’ വേണമെന്ന് നിർബന്ധമുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരം നാലുമണിക്കു ശേഷവും സെക്സില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. 
 
ശരീരം ഏറ്റവും ചൂടു പിടിച്ചിരിക്കുന്ന സമയമായതിനാല്‍ ഇരുവരും ശരീരം തണുപ്പിക്കേണ്ടതുണ്ട്. സെക്സിനു മുമ്പും ശേഷവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മാത്രമല്ല, ബാത്ത് ടബ്ബ് പോലെയുള്ള ഇടങ്ങള്‍ ലൈംഗികബന്ധത്തിനായി തെരഞ്ഞെടുക്കുന്നതും നല്ല തീരുമാനമാണ്. പക്ഷേ സ്വിമ്മിംഗ് പൂളിലെ വെള്ളം ചൂടാണെങ്കിൽ ആ വെള്ളത്തിൽ ഇറങ്ങാതിരിക്കുന്നതാവും ഉചിതം. 
 
തണുപ്പ് പകരുന്ന പഴച്ചാറുകളോ ദൂഷ്യഫലമില്ലാത്ത ക്രീമുകളോ ഇരുവരും ശരീരത്തില്‍ പുരട്ടാവുന്നതാണ്. അത് സെക്സിനെ കൂടുതല്‍ ആനന്ദദായകമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.  
 
ഇത്തരം മുന്‍‌കരുതലുകളും ചെറിയ പൊടിക്കൈകളും ഒക്കെ സ്വീകരിച്ചാല്‍ ചൂടുകാലത്തെ ദാമ്പത്യം സുഖമുള്ളൊരു ഓര്‍മ്മയാക്കാന്‍ കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വേനലിൽ കാപ്പിയും ചായയും വില്ലനാകുന്നതെങ്ങനെ? ചൂട് കാലത്ത് തൈര് കുടിക്കരുത്