നിമിത്തം എന്നത് ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.
പുരുഷന് വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇതില്‍ പറയുന്നത്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നതും സ്ത്രീകള്‍ക്ക് വലതുവശം തുടിക്കുന്നതും ദോഷ ഫലങ്ങളുടെ സൂചനയാണെന്നും നിമിത്ത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ഇതില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.
വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നും പറയുന്നു.