ചെരുപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും !

ബുധന്‍, 5 ജൂണ്‍ 2019 (17:02 IST)
ആരോഗ്യ സംരക്ഷണത്തിൽ ചെരുപ്പിനും പ്രധാന റോളുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. എന്നാൽ അങ്ങനെ ചിരിച്ചു തള്ളേണ്ട. ധരിക്കാൻ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മിൽ സുപ്രധാന ബന്ധമാണുള്ളത്. നമുകിണങ്ങാത്ത ചെരുപ്പുകൾ തിരഞ്ഞെടുക്കുക വഴി നട്ടെല്ലിന് വരെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ചെരിപ്പുകൾ വാങ്ങുമ്പോൽ പ്രത്യേകം ശ്രദ്ധ വേണം. 
 
ചെരിപ്പ് അൽ‌പനേരം കാലിൽ ഇട്ട് നോക്കി കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോൾ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തിയും മാത്രം വാങ്ങുക. മിക്ക ആളുകളും ചെരിപ്പ് കാലിന് പാകമാകുന്നുണ്ടോ എന്ന് മാത്രമാണ് നോക്കാറുള്ളത്, അതും ഒരു കാലി മാത്രം ഇട്ട് നോക്കി. എന്നാൽ ഇത് സരിയല്ല. നമ്മുടെനൊരു കാലിനിന്നും മറ്റൊരു കാലിന് വലിപ്പ വ്യത്യാസമോ വളവോ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്, അതിനാൽ രൺറ്റ് കാലിലും ചെരുപ്പീട്ട് നടന്ന് കംഫർട്ടബിൾ ആനെന്ന്ഔറപ്പുവരുത്തണം. 
 
അടുത്ത ശ്രദ്ധ വേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. നമ്മുടെ കാലുകളിലൂടെ എപ്പോഴും ഊർജ്ജ പ്രവാഹം ഉണ്ടാകും.
പ്ലാസ്റ്റിക് ചെരിപ്പുകൾ ഈ ഊർജപ്രവാഹത്തെ തടസപ്പെടുത്തും. ഇതാണ് മുട്ടുവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. മാത്രമല്ല ചില മെറ്റീരിയലുകൾ ആളുകൾക്ക് അലർജി ഉണ്ടാക്കാറുണ്ട്. ഇതും പ്രത്യേകം ശ്രദ്ധങ്ക്കണം. പ്രമേഹ രോഗികൾ ആണെങ്കിൽ ഡോക്ടറുടെ നിർദേശമനുസരിച്ചുള്ള ചെരുപ്പുകൾ മാത്രമേ ധരിക്കാവു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുഞ്ഞുങ്ങളിലെ ഉച്ചയുറക്കം നല്ലതോ ? അറിയൂ ഇക്കാര്യങ്ങൾ !