Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണാടിയിൽ പതിയിരിക്കുന്ന ഈ അപകടം തിരിച്ചറിയൂ !

കണ്ണാടിയിൽ പതിയിരിക്കുന്ന ഈ അപകടം തിരിച്ചറിയൂ !
, വെള്ളി, 7 ജൂണ്‍ 2019 (19:59 IST)
വീടുകളിൽ ഏന്ത് സ്ഥാപിക്കുന്നതിനും അതിന്റേതായ സ്ഥാനം വാസ്തു ശസ്ത്രത്തിൽ കൃത്യമയി പറയുന്നുണ്ട്. ഇതിന് പിന്നിലെ കാരണം എന്തെന്നും വാസ്തു വിശദീകരിക്കുന്നുണ്ട്. വീടുകളിൽ സ്ഥാനം തെറ്റി വക്കുന്ന ഓരോ വസ്തുക്കളും കുടുംബത്തിന്റെ ഐശ്വര്യത്തെ സാരമായി ബാധിക്കും. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കണ്ണാടികൾ.
 
വീട്ടീൽ കണ്ണാടി നമുക്ക് ഉഷ്ടമുള്ള ഇടങ്ങളിൽ ഒരിക്കലും സ്ഥാപിക്കരുത്. മറ്റു വസ്തുക്കളെ അപേക്ഷിച്ച് കണ്ണാടി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എന്തിനെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി.. വീട്ടിലെ ചൈതന്യത്തേയും നെഗറ്റീവ് എനർജ്ജിയേയും ഇത് ഒരുപോലെ തന്നെ പ്രതിഫലിപ്പിക്കും എന്നതിനാലാണ് കണ്ണാടി സ്ഥാനം തെറ്റി വക്കരുത് എന്ന് പറയാൻ കാരണം.
 
വീടിന്റെ പ്രധാന കവാടത്തിന് നേർ എതിർ ദിശയിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളിൽ അലങ്കാര വസ്തുക്കളിൽ സ്ഥാപിക്കറുള്ള തരത്തിൽ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വക്കാൻ പാടില്ല. വടക്കു കിഴക്ക് ദിശയിൽ തറയിൽ നിന്നും 5 അടി ഉയരത്തിലാണ് കണ്ണാടികൾ സ്ഥാപിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളിൽ സ്ഥാപിക്കാൻ ഉത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ ഡൈനിംഗ് റൂം പ്രധാന വാതിലിന് നേരെയാണോ ? എങ്കിൽ ഇക്കാര്യം അറിയൂ !