Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏത്തമിടല്‍ അനുഷ്‌ഠാനം എന്തിന് ?; നേട്ടം എന്താണ് ?

ഏത്തമിടല്‍ അനുഷ്‌ഠാനം എന്തിന് ?; നേട്ടം എന്താണ് ?
, ഞായര്‍, 9 ജൂണ്‍ 2019 (18:45 IST)
ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ സമര്‍പ്പിക്കുകയെന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ്. ഇഷ്‌ടദേവന്‍ അല്ലെങ്കില്‍ ദേവി എന്നിവര്‍ക്ക് മുമ്പിലായിരിക്കും ഭക്തിയോടെ വഴിപാടുകൾ സമര്‍പ്പിക്കുന്നത്.

ക്ഷേത്രദർശനവേളയിൽ ഗണപതി ഭഗവാന് മുന്നിൽ സമര്‍പ്പിക്കുന്ന പ്രധാന അനുഷ്‌ഠാനമാണ് ഏത്തമിടല്‍. എന്തിനാണ് ഏത്തമിടല്‍ നടത്തുന്നതെന്ന ചോദ്യത്തിന് ഭൂരിഭാഗം വിശ്വാസികള്‍ക്ക് പോലും കൃത്യമായ മറുപടി  നല്‍കാനാകില്ല.

ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗമാണ് ഏത്തമിടല്‍. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണമെന്നാണ് കണക്ക്. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി ഇതാണ് !