Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവവും മൂക്കുത്തിയും തമ്മിൽ ബന്ധമോ? അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ

മൂക്കുത്തിയും ആർത്തവവും! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്...

ആർത്തവവും മൂക്കുത്തിയും തമ്മിൽ ബന്ധമോ? അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ
, ചൊവ്വ, 10 ജൂലൈ 2018 (14:37 IST)
ഇന്നത്തെക്കാലത്ത് പെൺകുട്ടികൾക്ക് മൂക്കുത്തികൾ പ്രിയങ്കരമാണ്. ഫാഷനായും അല്ലാത്തെ മൂക്കുത്തിയോടുള്ള താൽപ്പര്യം കൊണ്ടും ഇത് ധരിക്കുന്നവർ ഉണ്ട്. ഇപ്പോൾ മാത്രമല്ല പുരാതന കാലം മുതലെ സ്ത്രീകളുടെ ആഭരണപ്പെട്ടിയിൽ പ്രധാനമായ സ്ഥാനമാണ് മൂക്കുത്തിക്കുള്ളത്. ഇത് അഴകിന്റെ മാത്രം പ്രതീകമല്ല. മറിച്ച് ആത്മീയതയുടെയും ആരോഗ്യത്തിന്റെയും കൂടിയാണ്. അതിനെക്കുറിച്ച് അധികം ആർക്കും പിടിയില്ല എന്നതാണ് വാസ്‌തവം.
 
എല്ലാ കാലഘട്ടത്തിലും മൂക്കുത്തി ഇടുന്നത് നല്ലതാണ്. എന്നാൽ വിവാഹ സമയത്ത് മൂക്കുത്തി അണിയുന്നതിന് വലിയ പ്രധാന്യം ഉണ്ട്. വിവാഹവേളയിൽ അഗ്നിസാക്ഷിയായി മൂക്കുത്തി ധരിച്ചാൽ അത് ചെന്നു കയറുന്ന വീട്ടിൽ സർവ്വൈശ്വര്യങ്ങളും കൊണ്ടുവരും എന്നാണ് ഹൈന്ദവ വിശ്വാസം. ഹൈന്ദവ വിശ്വാസത്തിൽ മാത്രമല്ല മൂക്കുത്തിക്ക് പ്രാധാന്യം കല്പിക്കുന്നത്. 
 
പ്രധാനമായും പണ്ടുകാലങ്ങളിൽ ഹിന്ദു പേൺകുട്ടികൾക്കിടയിലാണ് മൂക്കുത്തി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മുസ്ലീം സ്ത്രീകളായാലും ക്രൈസ്‌തവ സ്‌ത്രീകളായാലും മൂക്കുത്തി ധരിക്കാറുണ്ട്. മുസ്ലീം സ്‌ത്രീകൾക്കിടയിലും വലിയ പ്രാധാന്യമുള്ള ഒന്നാണിത്. അബ്രാഹിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിനു നൽകിയ ആഭരണങ്ങളിൽ ഒന്ന് മൂക്കുത്തിയായിരുന്നു എന്ന് ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നു.
 
ഇത്തരത്തിൽ സർവ്വമതങ്ങളുടെ വിശ്വാസങ്ങളിലും സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ് മൂക്കുത്തി എന്ന ആഭരണം. സുശ്രുതന്റെ വിഖ്യാത പുസ്തകമായ സുശ്രുത സംഹിതയിൽ മൂക്കുത്തി സ്ത്രീകൾക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 
 
സ്ത്രീകളിലെ ആർത്തവ വേദന കുറക്കുന്നതിൽ തുടങ്ങി പ്രസവം ഏളുപ്പമാക്കുന്നതിനു വരെ ഇടതു മൂക്കിൽ മൂക്കുത്തി ധരിക്കുന്നതിലൂടെ സാധ്യമാകും എന്ന് ചികിത്സാ സ്ഥാന-അധ്യായം പത്തൊൻപതിൽ പറയുന്നു. ആധുനിക ഇന്ത്യയിൽ  മൂക്കുത്തി പരിചയപ്പെടുത്തിയത് മുഗളന്മാരാണ് എന്നാണ് ചരിത്രം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞിരിക്കാം വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കാൻ പാടില്ലാത്ത ഇടങ്ങൾ