സ്വര്‍ണം കൊയ്ത് പി യു ചിത്ര! മധുരപ്രതികാരത്തില്‍ ഞെട്ടി പിടി ഉഷ!

ഇവളാണ് പ്രതിഭ, ഇത് മധുരപ്രതികാരം! - പി യു ചിത്രയ്ക്ക് സ്വര്‍ണം!

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (08:12 IST)
ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ മലയാളി താരം പിയു ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ചിത്രയുടെ ഫിനിഷ്. 
 
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ചിത്ര തഴയപ്പെട്ടിരുന്നു. ഇക്കാര്യം വന്‍ വിവാദമായി മാറുകയും ചെയ്തു. ഇതിനുശേഷം ചിത്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ സ്വര്‍ണം കൊയ്യാനായത് ചിത്രയുടെ മധുരപ്രതികാരമായി കാണാം. 
 
ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ ലോക നിലവാരമുള്ള താരങ്ങളെ മാത്രമേ തിരഞെടുത്തിട്ടുള്ളുവെന്നും അതിനാലായിരിക്കാം ചിത്ര തഴയപ്പെട്ടതെന്നും പിടി ഉഷ വ്യക്തമാക്കിയിരുന്നു. തന്നെ തള്ളിപ്പറഞ്ഞ അധികാരികള്‍ക്കുള്ള കിടിലന്‍ മറുപടി കൂടിയാണ് ചിത്രയുടെ ഈ നേട്ടം.
 
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് വലിയ വിഭാഗം കായിക താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

അടുത്ത ലേഖനം
Show comments