ഏഷ്യന്‍ ഗെയിംസ്: സൈനയ്ക്ക് വെങ്കലം

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (11:37 IST)
ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്പെയിയുടെ തായ് സൂയിങിനോട് സൈന പരാജയപ്പെടുകയായിരുന്നു.
 
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍‌വിയടഞ്ഞത്. സ്കോര്‍: 17-21, 14-21.
 
ഇന്ത്യയുടെ പി വി സിന്ധുവും സെമി ഫൈനലില്‍ കടന്നിട്ടുണ്ട്. സിന്ധുവും മെഡല്‍ ഉറപ്പാക്കി. സിന്ധുവിന്‍റെ എതിരാളി അകാനെ യെമാഗുച്ചിയാണ്. 
 
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഏഷ്യന്‍ ഗെയിംസ്: സൈനയും സിന്ധുവും മെഡല്‍ ഉറപ്പാക്കി